മട്ടാഞ്ചേരിയിലെ ചേരിനിവാസികളായ കുടുംബങ്ങള്‍ക്ക് 10 ടോയിലറ്റുകള്‍ നിര്‍മ്മിച്ചു നല്കി
സണ്‍റൈസ് കൊച്ചിയുടെ ശുചിത്വ പദ്ധതിയുടെ ഭാഗമായി മട്ടാഞ്ചേരിയിലെ ചേരിനിവാസികളായ കുടുംബങ്ങള്‍ക്ക് 10 ടോയിലറ്റുകള്‍ നിര്‍മ്മിച്ചു നല്കി. കേരളത്തിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മട്ടാഞ്ചേരിയിലെ കുടുംബങ്ങള്‍ പൊതുകക്കൂസുകളെയാണ് ആശ്രയിച്ചിരുന്നത്. ഈ സാഹചര്യംകുടുംബത്തിലെ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവര്‍ക്ക് വളരെയധികം പ്രയാസകരമാണ്, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. ഈ സാഹചര്യം മനസ്സിലാക്കി സണ്‍റൈസ് കൊച്ചി മട്ടാഞ്ചേരിയില്‍ ചേരിപ്രദേശത്തെ വീടുകളില്‍ അവരുടെ വീടിനകത്ത് തന്നെ ടോയിലറ്റുകള്‍ നിര്മ്മിച്ചുനല്കി. ഇതുവരെയും 10 ടോയിലറ്റുകള്‍ നിര്മ്മിച്ചുനല്കിയിട്ടുണ്ട്. കൂടുതല്‍ റ്റോയിലറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
Gallery
Back