വിദ്യാഭ്യാസത്തിലൂടെ മാറ്റത്തിന്റെ വാഹകരാകണം : മുഹമ്മദ് ഹനീഷ് ഐ.എ.എസ്
വ്യക്തിപരവും സാമൂഹികപരവുമായ മാറ്റത്തിന് വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂവെന്ന് പൊതുമരാമത്ത് വകപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്. പറഞ്ഞു. സണ്‍റൈസ് കൊച്ചിയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘മികവ്-2015’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമകൊച്ചി ജനകീയ പുനര്‍നിര്‍മ്മാണ പദ്ധതിയായ സണ്‍റൈസ് കൊച്ചി ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി വില്ലേജുകളില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്കുന്ന ചടങ്ങായിരുന്നു ‘മികവ്-2015’ എന്ന പേരില്‍ സംഘടിപ്പിച്ചത്. 27 വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും ഫലകവും നല്കി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി. കെ. ഷംസുദ്ദീന്, വി. എ. ഇബ്രാഹിംകുട്ടി, എം.എം. മുഹമ്മദ് ഉമര്‍, സമദ് നെടുമ്പാശ്ശേരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നിര്‍ധനരായ 250 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സണ്‍റൈസ് കൊച്ചിയുടെ തൊഴില്‍ സഹായമായി രണ്ട് മത്സ്യവിപണനം വാഹനങ്ങള്‍ വിതരണം ചെയ്തു. മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കെസ്ട്രയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ഇശല്‍ ഗാനമേളയും അരങ്ങേറി. സണ്‍റൈസ് കൊച്ചി എം. വൈ. നാസര്‍ സ്വാഗതവും താഹിര്‍ നന്ദിയും പറഞ്ഞു.
Gallery
Back