Gallery

കോതമംഗലം ഭവനപദ്ധതി നിർമ്മാണം ആരംഭിച്ചു

സൺറൈസ് കൊച്ചിയും പീപ്പിൾസ് ഫൗണ്ടേഷനും സംയുക്തമായി കൊച്ചിയിലെ കുടുംബങ്ങൾക്ക് കൊച്ചിക്ക് പുറത്ത് നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം ആരംഭിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എം. കെ. അബൂബക്കർ ഫാറൂഖി ശിലാസ്ഥാപനം നിർവ്വഹിച്ചു. കോതമംഗലം പാനിപ്രയിൽ 3 സെന്റ് വീതം സ്ഥലത്ത് 3 വീടുകളുടെ നിർമ്മാണമാണ് ആരംഭിച്ചത്.  ഹൂമൻ കെയർ ഫൗണ്ടേഷൻ ചെയർമാൻ പി. എം. അബൂബക്കർ, സൺറൈസ് കൊച്ചി പ്രൊജെക്ട് ഡയറക്ടർ മുഹമ്മദ് ഉമർ, പ്രൊജക്ട് കൺവീനർ നാസർ യൂസഫ്, കോർഡിനേറ്റർ അഷറഫ് വി. എ. എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ജനുവരി മാസം അവസാനത്തിൽ കൊച്ചിയിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബുറഹ്‌മാൻ പദ്ധതി പ്രഖ്യാപനം നടത്തിയിരുന്നു.

പദ്ധതിയിൽ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ പ്രൊജക്ട് ഡയറക്ടർ (ഫോൺ: 8590347228), കോർഡിനേറ്റർ (ഫോൺ: 9142111693) എന്നിവരെ ബന്ധപ്പെടുക.

Gallery

Back