കേരളത്തിലെ പ്രമുഖ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ 2012ല്‍ രൂപീകരിച്ച പദ്ധതിയാണ് സണ്‍റൈസ് കൊച്ചി. ഭവനരഹിത കുടുംബങ്ങള്‍ക്ക് ഭവനം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, ഭക്ഷണം, കുടുംബശാക്തീകരണം, ശുചിത്വം തുടങ്ങിയ പ്രവര്‍ത്തനമേഖലകളില്‍ കേന്ദ്രീകരിച്ചാണ് സണ്‍റൈസ്‌കൊച്ചി പ്രവര്‍ത്തിക്കുന്നത്. രൂപീകരിച്ച് 7 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ എല്ലാ പ്രവര്‍ത്തന മേഖലകളിലും നിരവധി സേവനപ്രവര്‍ത്തങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. 21 ഭവനരഹിത കുടുംബങ്ങള്‍ക്കായി അപ്പാര്‍ട്ട്‌മെന്റ് പദ്ധതി, 22ലധികം ഒറ്റവീടുകള്‍ തുടങ്ങിയവ ഭവന പദ്ധതികളില്‍ പൂര്‍ത്തിയായവയാണ്. ചേരിപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോംവര്‍ക്ക് ചെയ്യുന്നതിന് ലേണിംഗ് സെന്ററുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ കിറ്റ് വിതരണം തുടങ്ങിയവ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍. 152 ലധികം സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം, മാസം തോറും മെഡിസിന്‍ & ഭക്ഷണം വിതരണം, മൈക്രോ ഫിനാന്‍സ് സംരംഭം, സ്വന്തമായി ടോയിലറ്റില്ലാത്ത വീടുകളില്‍ ടോയിലറ്റ് നിര്‍മ്മാണം തുടങ്ങിയവ വിവിധ സേവനമേഖലയില്‍ നടപ്പിലാക്കിയ പദ്ധതികളാണ്. ഉദാരമതികളായ വിവിധ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്താലാണ് ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ചെയ്യുന്നതിന് സണ്‍റൈസ് കൊച്ചിക്ക് സാധിച്ചത്. താങ്കളും ഈ ഉദ്യമത്തിൽ സാധിക്കും വിധം പങ്കാളിയാകൂ.
DONATIONS ARE EXEMPTED FROM INCOME TAX U/S 80-G OF INCOME TAX ACT, 1961
80-G APPROVAL URN # AADTA0995R/09/16-17/T-0032/80G
ACCOUNT NAME : AMITY CHARITABLE TRUST
Bank Name: HDFC BANK
Account Type: Current
Account No: 06717620000040
Branch: Nadakkavu, Calicut
IFSC Code: HDFC0000671
Note : YOU CAN DONATE YOUR FUND BY UPI (scan the QR Code) OR THROUGH ONLINE. KINDLY FILL THE FOLLOWING FORM TO GET DETAILS OF YOUR TRANSACTION
Gallery