Bring to Attention

Bring to Attention

പശ്ചിമ കൊച്ചിയിലെ ഭവനരാഹിത്യം
പശ്ചിമ കൊച്ചിയുടെ പിന്നോക്കവസ്ഥയുടെ അടിസ്ഥാന കാരണം ഭവനരാഹിത്യമാണ്. ഗവണ്‍മെന്റിന്റെ സീറോ ലാന്റ്‌ലെസ്സ് പദ്ധതിയിലെ അംഗീകൃത അപേക്ഷകരുടെ കണക്ക് പ്രകാരം മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി വില്ലേജുകളില്‍ 5000 ലധികം കുടുംബങ്ങള്‍ ഭവനരഹിതരായുണ്ട്. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെ വാടകക്കും പണയത്തിനുമെടുത്ത വീടുകളില്‍ തലമുറകളായി ഇവര്‍ താമസിച്ചുപോരുന്നു. ഭവനരാഹിത്യം ഇവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തെയും, തൊഴിലിനെയും മറ്റ് സാമൂഹ്യ ജീവിത സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മട്ടാഞ്ചേരിയിലെ കുടുംബനാഥന്‍മാരില്‍ 80 ശതമാനത്തിലധികം പേരും ഹൈസ്‌കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കാത്തവരാണ്. കൂടാതെ ഈ കുടുംബനാഥന്മാരില്‍ 90 ശതമാനത്തിലധികം പേരും കൂലിപ്പണിക്കാരുമാണ്. ഈ സാഹചര്യത്തില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറയുടെ വിദ്യാഭ്യാസ നിലവാരവും വളരെയധികം പിന്നോക്കമാണ്. ഇത്തരത്തില്‍ ജീവിക്കുന്ന ഈ ജനസമൂഹത്തിന് ഗവണ്‍മെന്റുകളുടെ ഭാഗത്തുനിന്ന് കൈത്താങ്ങ് നല്‍കേണ്ടത് അനിവാര്യമാണ്. കേരളത്തില്‍ ഏറ്റവുമധികം ഭവനരഹിതര്‍ തിങ്ങിപ്പാര്‍ക്കുന്ന മട്ടാഞ്ചേരി പ്രദേശത്തിന്റെ സര്‍വ്വതോന്മുഖമായ വികസനമാണ് സണ്‍റൈസ് കൊച്ചി ലക്ഷ്യം വെക്കുന്നത്.

Gallery