സണ്‍റൈസ് കൊച്ചിയുടെ 100ാമത് തൊഴില്‍ പദ്ധതി സഹായ വിതരണം
അമിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള പശ്ചിമ കൊച്ചി ജനകീയ പുനര്‍നിര്‍മ്മാണ പദ്ധതിയായ സണ്‍റൈസ് കൊച്ചിയുടെ 100ാമത് തൊഴില്‍ പദ്ധതി സഹായവിതരണം നടത്തി. മട്ടാഞ്ചേരി ഡി.ഐ.ടി.ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ന്യൂനപക്ഷ കമീഷനംഗം അഡ്വ. വി. വി. ജോഷി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മട്ടാഞ്ചേരിയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പരിഹാര ശ്രമങ്ങള്‍ നടത്തുന്ന സണ്‍റൈസ് കൊച്ചിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. അതുപോലെ സര്‍ക്കാറും മറ്റ് സര്‍ക്കാറിതര സംവിധാനങ്ങളും ഒന്നിച്ച് പരിശ്രമിച്ച് മട്ടാഞ്ചേരിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ട് വരണമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് അഡ്വ. വി. വി. ജോഷി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നല്കുന്ന എല്ലാ പദ്ധതികളും ആനുകൂല്യങ്ങളും ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് എല്ലാ പിന്തുണയും സണ്‍റൈസ് കൊച്ചിക്ക് നല്‍കമെന്നും ജോഷി പറഞ്ഞു.
ചടങ്ങില്‍ മട്ടാഞ്ചേരി സ്വദേശികളായ നാല് പേര്‍ക്കായി 2 മുച്ചക്ര തൊഴില്‍ വാഹങ്ങള്‍, 2 പവര്‍ തയ്യല്‍ മെഷീന്, മത്സ്യബന്ധനത്തിന് എഞ്ചിനും വലയും എന്നിവ വിതരണം നടത്തി. തുടര്‍ന്ന് യൂത്ത് ഇന്‍ഡ്യ കണ്‍വീനര്‍ കെ. കെ. ഷാജഹാന്, ഡി.ഐ.ടി. ട്രസ്റ്റ് ചെയര്മാന് കെ. എ. ഫൈസല്‍, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ജമാല്‍, യൂത്ത് ഇന്‍ഡ്യ വൈസ് പ്രസിഡന്റ് ത്വാഹ അബ്ദുല്ല, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഒ. എ. മുഹമ്മദ് ജമാല്‍, സണ്‍റൈസ് സംഗമം കോര്‍ഡിനേറ്റര്‍ നിസാര്‍ മാമു എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സണ്‍റൈസ് കൊച്ചി പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നാസര്‍ യൂസഫ് അധ്യക്ഷതയും പ്രൊജക്ട് ഓഫീസര്‍ ജയ്ഫിന്‍ കെരീം സ്വാഗതവും പറഞ്ഞു.
Gallery
Back