ഫോര്‍ട്ട് കൊച്ചി ബോട്ട്ദുരന്തത്തില്‍ സേവനമനുഷ്ഠിച്ച യുവാക്കളെ ആദരിച്ചു
ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാബോട്ട് മുങ്ങിത്താഴവെ സ്വന്തം ജീവന് പണയപ്പെടുത്തി കായലില്‍ ചാടി നിരവധി ജീവന് രക്ഷിച്ച കൊച്ചി യുവാക്കളുടെ ധീരമായ പ്രവര്‍ത്തനം മാതൃകാപരമെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബുറഹ്മാന്‍ പറഞ്ഞു. സണ്‍റൈസ് കൊച്ചിയുടെ ആഭിമുഖ്യത്തില്‍ ബോട്ട് ദുരന്തത്തില്‍ കയ്യും മെയ്യും മറന്ന് യാത്രികരുടെ ജീവന് രക്ഷിച്ചവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരാശരായ ജനതക്ക് പ്രതീക്ഷ നല്കുന്നതായിരിക്കണം സര്‍ക്കാറിന്റെയും സന്നദ്ധ സംഘടകളുടേയും പ്രവര്‍ത്തന മാര്‍ഗ്ഗരേഖ. അവരെ പൗരന്മാരായും ഈ രാജ്യത്തിന്റെ ഉയര്‍ച്ചയില്‍ അവരുടേതായ ചിത്രം തുന്നിച്ചേര്‍ക്കുവാന്‍ ഇടമുണ്ടെന്നും നാം മനസ്സിലാക്കണം. വൈവിദ്ധ്യപൂര്‍ണ്ണമായ ഇന്‍ഡ്യയുടെ വര്‍ണ്ണങ്ങള്‍ക്ക് നിറം പകരാന്‍ കഴിയുന്ന വിധം ചേരി, ആദിവാസി, അധ:സ്ഥിത, ന്യൂനപക്ഷ വിഭാഗങ്ങളെ കൈപിടിച്ചുയര്ത്തികൊണ്ടു വരുവാന്‍ രാഷ്ട്രത്തിന് കഴിയണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ വെസ്സലുകള്‍ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നിട്ടും ജങ്കാറിലെ യാത്രക്കാരടക്കം നിസ്സംഗരായി നോക്കി നില്‍ക്കെയാണ് ഈ യുവാക്കള്‍ പരമാവധി ആളുകളുടെ ജീവന് രക്ഷിക്കുന്നതിന് വേണ്ടി കായലിലേക്ക് എടുത്തു ചാടുന്നത് സി.സി. ടിവി യില്‍ നിന്നും കാണാവുന്ന ദൃശ്യമാണെന്ന് ഫോര്‍ട്ട് കൊച്ചി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ദ്വിജേഷ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ സണ്‍റൈസ് കൊച്ചി ഡയറക്ടര്‍ എം. എം. മുഹമ്മദ് ഉമര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എം. കെ. അബൂബക്കര്‍ ഫാറൂഖി, ജില്ലാ സെക്രട്ടറി കെ. കെ. സലീം, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ജമാല്‍, ആഋഋട ഡയറക്ടര്‍ പി. ബി. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സണ്‍റൈസ് കൊച്ചിയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി ആരംഭിക്കുന്ന സൗജന്യ പ്രത്യേക ട്യൂഷന് പ്രോഗ്രാമിന്റെ ഉദ്ഘാടനവും പി. മുജീബുറഹ്മാന്‍ ഇതോടൊപ്പം നിര്‍വ്വഹിച്ചു. സണ്‍റൈസ് കൊച്ചി കണ്‍വീനര്‍ കെ. നിസാര്മാമു സ്വാഗതവും സണ്‍റൈസ് കൊച്ചി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
Gallery
Back