Gallery

Sunrise Kochi – Bees India Computer Course Started

സണ്‍റൈസ് കൊച്ചി -ബീസ് ഇന്‍ഡ്യ കമ്പ്യൂട്ടര്‍ കോഴ്‌സിന് തുടക്കമായി

കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ ക്ഷേമ പദ്ധതികള്‍ അതിന്റെ അര്‍ഹരായ ജനങ്ങള്‍ക്കെത്തിക്കുന്നതില്‍ സണ്‍റൈസ് കൊച്ചി പോലുള്ള സന്നദ്ധ സംഘടകള്‍ക്ക് മുഖ്യ പങ്കാണുള്ളതെന്ന് ബീസ് ഇന്‍ഡ്യയുടെ ഡയറക്ടര്‍ പി. ബി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്റിന്റെ സ്വര്‍ണ്ണജയന്തി ഗ്രാം സ്വരോസ്‌കാര്‍ യോജന പദ്ധതി പ്രകാരമുള്ള സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ വൈദഗ്ദ്ധ്യ മേഖലയില്‍ കേന്ദ്ര,സംസ്ഥാന ഗവണ്‍മെന്റുകള്‍ വളരെയധികം പ്രാധാന്യമാണ് നല്‍കുന്നത്. അതിനായി ഈ മേഖലയില്‍ പരിചയസമ്പന്നരായ ഏജന്‍സികളുമായി സഹകരിച്ച് ഗവണ്‍മെന്റ് വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. എന്നാല്‍ പദ്ധതികളുടെ ഗുണം യഥാര്‍ത്ഥ ആവശ്യക്കാരിലേക്ക് എത്തുമ്പോഴാണ് ഏതൊരു പദ്ധതിയും അര്‍ത്ഥവത്താകുന്നത്. സണ്‍റൈസ് കൊച്ചിയുമായി സഹകരിച്ച് ബീസ് ഇന്‍ഡ്യ മട്ടാഞ്ചേരിയിലെ ജനങ്ങള്‍ക്കായി ഇപ്പോള്‍ നടപ്പിലാക്കുന്ന ഗവണ്‍മെന്റ് പദ്ധതിയുടെ കാര്യത്തില്‍ അത്തരത്തിലുള്ള ഒരാശങ്കയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മട്ടാഞ്ചേരിയിലെ ചേരികളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സോളിഡാരിറ്റിയുടെ നേതൃത്വത്തിലുള്ള ജനകീയ പുനര്‍നിര്‍മ്മാണ പദ്ധതിയായ സണ്‍റൈസ് കൊച്ചിയുമായി സഹകരിച്ച് കേന്ദ്ര ഗവണ്‍മെന്റിന്റെ നോഡല്‍ ഏജന്‍സിയായ ബീസ് ഇന്‍ഡ്യയാണ് കൊച്ചിയിലെ അവരുടെ പ്രഥമ സംരംഭമായ സണ്‍റൈസ് കൊച്ചി സെന്ററില്‍ സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ് നടത്തുന്നത്.

സണ്‍റൈസ് കൊച്ചി പ്രൊജക്ട് ഡയറക്ടര്‍ എം. എം. മുഹമ്മദ് ഉമര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ടി. കെ. അഷറഫ്, സീനത്ത് റഷീദ്, ബിന്ദു ലെവിന്‍, ഡി.ഐ.ടി. ചെയര്‍മാന്‍ ഫിറോസ്. കെ. എ., ബീസ് ഇന്‍ഡ്യ ഡയറക്ടര്‍മായ സീനജ്, ജമാഅത്തെ ഇസ്‌ലാമി കൊച്ചി ഏരിയ പ്രസിഡന്റ് ഒ. എ. മുഹമ്മദ് ജമാല്‍ എന്നിവര്‍ പദ്ധതിക്ക് അശംസകളര്‍പ്പിച്ച് സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ സമിതിയംഗം അബ്ദുല്‍ ഹയ്യ് സ്വാഗതവും സണ്‍റൈസ് കൊച്ചി കണ്‍വീനര്‍ നിസാര്‍ മാമു നന്ദിയും പറഞ്ഞു.

Gallery

Back