Gallery

സൺറൈസ് കൊച്ചിയുടെ ഒന്നാം ഘട്ട പൂർത്തീകരണവും 21 ഫ്‌ളാറ്റുകളുടെ സമർപ്പണവും നടന്നു

സൺറൈസ് കൊച്ചിയുടെ ഒന്നാം ഘട്ട പൂർത്തീകരണവും 21 ഫ്‌ളാറ്റുകളുടെ സമർപ്പണവും നടന്നു

2012 ൽ തുടക്കം കുറിച്ച സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പുരാതന കൊച്ചി ജനകീയ പുനർ നിർമ്മാണ പദ്ധതിയായ സൺറൈസ് കൊച്ചിയുടെ ഒന്നാം ഘട്ട പദ്ധതികളുടെ പൂർത്തീകരണവും 21 ഫ്‌ളാറ്റുകൾ ഉൾക്കൊള്ളുന്ന പാർപ്പിട സമുച്ചയത്തിന്റെ സമർപ്പണവും 2017 മെയ് 13, 14 തിയ്യതികളിലായി വിപുലമായ പരിപാടികളോടെ കൊച്ചിയിൽ നടന്നു. ഒന്നാം ഘട്ട പദ്ധതി പൂർത്തീകരണ പ്രഖ്യാപനം ജമാ അത്തെ ഇസ് ലാമി ഹൽഖ അമീർ എം. ഐ. അബ്‌ദുൽ അസീസ് നടത്തി. ഭവന പദ്ധതികളുടെ ഭാഗമായി നിർമ്മിച്ച 21 ഫ്‌ളാറ്റുകൾ ഉൾക്കൊള്ളുന്ന പാർപ്പിട സമുച്ചയത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.

Gallery

Back