സണ്‍റൈസ് കൊച്ചിയുടെ 21 മത് വീടിന്റെ ശിലാസ്ഥാപനം
സോളിഡാരിറ്റിയുടെ നേതൃത്വത്തിലുള്ള പശ്ചിമ കൊച്ചി ജനകീയ പുനര്‍നിര്‍മ്മാണ പദ്ധതിയായ സണ്‍റൈസ് കൊച്ചി പശ്ചിമ കൊച്ചി പ്രദേശത്ത് നിര്‍മ്മിക്കുന്ന 21 മത് വീടിന്റെ ശിലാസ്ഥാപനം ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ ഡോ.അദീല അബ്ദുല്ല ഐ.എ.എസ്, ഡിവിഷന് കൗണ്‍സിലര്‍ ബിന്ദു ലെവിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. മട്ടാഞ്ചേരി ഓടത്തപ്പറമ്പില് വിധവയായ കുടുംബിനിക്കാണ് സണ്‍റൈസ് കൊച്ചിയും പീപ്പിള്‍സ് ഫൗണ്ടേഷനും സംയുക്തമായി വീട് നിര്‍മ്മിച്ചു നല്‍കുന്നത്. അര സെന്റ് സ്ഥലത്ത് 2 ബെഡ്റൂം ഉള്‍ക്കൊള്ളുന്ന ഇരു നിലകളുള്ള വീടാണ് നിര്‍മ്മിക്കുന്നത്. സണ്‍റൈസ് കൊച്ചി പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് ഉമര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന് കൗണ്‍സിലര്‍ ബിന്ദു ലെവിന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ഫാറൂഖി, പീപ്പിള്‍സ് ഫൗണ്ടേഷന് സെക്രട്ടറി കെ. കെ. ബഷീര്‍, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഒ. എ. മുഹമ്മദ് ജമാല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സാബിത്ത് ഉമര്‍ സ്വാഗതവും നിസാര്‍ മാമു നന്ദിയും പറഞ്ഞു.
Gallery
Back