Gallery

വെറും 90 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് സാധുകുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കി

വെറും 90 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് സറൈസ് കൊച്ചി സാധുകുടുംബത്തിന് വീട് പണിത് നല്‍കി
കൊച്ചി ജൂതന്‍ പറമ്പില്‍ കഴിഞ്ഞ 28 വര്‍ഷമായി 90 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് ദുര്‍ബലമായ കുടിലില്‍ താമസിച്ചിരുന്ന ഒരു സാധുകുടുംബത്തിന് പുരാതന കൊച്ചി ജനകീയ പുനര്‍നിര്‍മ്മാണ പദ്ധതിയായ സണ്‍റൈസ് കൊച്ചിയുടെ ആഭിമുഖ്യത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കി. കേരളത്തിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശമായ മട്ടാഞ്ചേരിയില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഭവനരഹിതരായി കഴിയുന്നത്. ഇവര്‍ വാടകക്കും പണയത്തിനുമായി ഒറ്റമുറികളില്‍ താമസിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചേരി നിവാസികളായ മട്ടാഞ്ചേരി ജനതയുടെ പുനരുദ്ധാരണത്തിന് ശ്രമിക്കുന്ന സണ്‍റൈസ് കൊച്ചി ഭാരവാഹികള്‍ സ്വന്തമെവകാശപ്പെടാന്‍ 90 സ്‌ക്വര്‍ഫീറ്റ് സ്ഥലം മാത്രമുള്ള ഒരു സാധുകുടുംബത്തിന് അവരുടെ ഇടിഞ്ഞുവീഴാറായ കുടില്‍ പൊളിച്ച് അതേസ്ഥലത്ത് ഒരു വീട് സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയത്. ഗവണ്‍മെന്റിന്റെ പല ചേരിനിര്‍മ്മാര്‍ജ്ജന പദ്ധതികളിലും ഈ കുടുംബം ഉള്‍പ്പെട്ടിരുന്നെങ്കിലും ഒരു പദ്ധതിയുടെ പോലും പ്രയോജനം ഇവര്‍ക്ക് ലഭിച്ചില്ല. വിധവയായ കുടുംബനാഥ 2 പെണ്‍മക്കളെ കല്യാണം കഴിപ്പിച്ചയച്ചതും ഇവരുടെ പഴയ കുടിലില്‍ നിന്നും തയൊണ്. 1 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ടി. കെ. അഷറഫ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ജമാല്‍ പാനായിക്കുളം എന്നിവര്‍ സന്നിഹിതരായിരുന്നു. ചുരുങ്ങിയ സ്ഥലത്ത് ഇങ്ങനെയൊരു വീട് പൊതുസമൂഹത്തിന് അദ്ഭുതകരമായി തോന്നുമെങ്കിലും ചേരിനിവാസികള്‍ക്ക് വളരെ ആശ്വാസകരമാണ് ഈ ചുരുങ്ങിയ സൗകര്യമെന്ന് സണ്‍റൈസ് കൊച്ചി പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് ഉമര്‍ പറഞ്ഞു. സാമ്പത്തിക ശേഷിയുള്ളവര്‍ കനിയുകയാണെങ്കില്‍ 1 ലക്ഷം രൂപക്ക് ഇത്തരം വീടുകള്‍ പാവപ്പെട്ടവര്‍ക്ക് കൊച്ചിയില്‍ നിര്‍മ്മിച്ച് നല്‍കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി തുരുത്തിയിലാണ് സണ്‍റൈസ് കൊച്ചി ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

Gallery

Back