Gallery

ടീം-99 അംഗങ്ങൾക്ക് അഗ്നി രക്ഷാപ്രവർത്തന പരിശീലനം

സൺറൈസ് കൊച്ചിയുടെ കീഴിൽ മട്ടാഞ്ചേരി കേന്ദ്രമായി രൂപീകരിച്ച ടീം-99 ദ്രുതകർമ്മ രക്ഷാപ്രവർത്തന സേവന സംഘത്തിലെ അംഗങ്ങൾക്ക് കേരള ഫയർ & റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സും രക്ഷാപ്രവർത്തനത്തിൽ പ്രായോഗിക പരിശീലനവും നടന്നു. കൊച്ചി ഡി.ഐ.ടി. ഗ്രൗണ്ടിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം കെ. ജെ. മാക്സി എം.എൽ.എ നിർവ്വഹിച്ചു. രക്ഷാപ്രവർത്തന ഉപകരണങ്ങൾ എം.എൽ.എ. ടീം-99 ലീഡർ അഷ്കറിന് കൈമാറി. സൺറൈസ് കൊച്ചി പ്രൊജെക്ട് ഡയറക്ടർ മുഹമ്മദ് ഉമർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ഡിവിഷൻ കൗൺസിലർ സീനത്ത് റഷീദ്, ഡി.ഐ.ടി. ചെയർമാൻ ഫിറോസ് കൊച്ചി, മട്ടാഞ്ചേരി ഫയർ ഓഫീസർ തോമസ്, ഐഡിയൽ റിലീഫ് വിങ് യൂണിറ്റ് സെക്രട്ടറി സുബൈർ എന്നിവർ സംസാരിച്ചു. തുടർന്ന് അഗ്നി അപകടങ്ങളെയും പാലിക്കേണ്ട സുരക്ഷയെയും സംബന്ധിച്ച് ഉദ്യോഗസ്ഥർ ക്ലാസ്സെടുത്തു. പാചകവാതക സിലിണ്ടർ കത്തുപിടിച്ചാൽ തീ അണക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും സുരക്ഷാ സാമഗ്രികൾ ഉപയോഗിച്ച് തീ അണക്കുന്നതിനുള്ള മോക്ക് ഡ്രില്ലും നടന്നു

Gallery

Back