Gallery

കൂട്ടായ ശ്രമത്തിലൂടെ നഗരദാരിദ്രം അവസാനിപ്പിക്കാം : ഇമ്പശേഖർ ഐ.എ.എസ്

സർക്കാർ പദ്ധതികളും വ്യവസായ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വ പദ്ധതികളും സന്നദ്ധ സംഘടനകളുടെ പ്രവർത്തങ്ങളും യോജിപ്പിച്ച് പിന്നോക്കപ്രദേശങ്ങളുടെ ദാരിദ്രാവസ്ഥ തുടച്ചുമാറ്റാൻ സാധിക്കുമെന്നും അതിനായി സർക്കാർ ശ്രമിക്കുകയാണെന്ന് ഫോർട്ട് കൊച്ചി സബ്-കളക്ടർ ഇമ്പശേഖർ ഐ.എ.എസ് പറഞ്ഞു.     സൺറൈസ് കൊച്ചി ഭവനരഹിതർക്കായി നിർമ്മിച്ച 23 മത് വീടിന്റെ താക്കോൽദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ നിര്ദ്ധിഷ്ട ലൈഫ് മിഷൻ പദ്ധതി ഇത്തരം ഏജൻസികളെ സംയോജിപ്പിച്ച് കൊണ്ട് നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോർട്ടുകൊച്ചി ഡി.ഐ.ടി.യിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷന്റെയും സൺറൈസ് കൊച്ചിയുടെയും സംയുക്താഭിമുഖ്യത്തിൽ 78 പേർക്ക് തൊഴിൽ, വിദ്യാഭ്യാസ, ആരോഗ്യ, റേഷൻ പദ്ധതികൾ പ്രകാരം സഹായങ്ങൾ നൽകി.  

കൊച്ചിയിലെ ഭാവനരഹിതർക്കായി സ്ഥലലഭ്യതയുള്ള കോതമംഗലം പ്രദേശത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 3 വീടുകളുടെ നിർമ്മാണോദ്ഘാടനവും പ്രഖ്യാപനവും പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബുറഹ്‌മാൻ നിർവ്വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി  അബൂബക്കർ ഫാറൂഖി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൊഴിൽ പദ്ധതിയുടെ താക്കോൽദാനം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാത്യുവും, ചികിത്സാ ധനസഹായ വിതരണം കൗൺസിലർ സീനത്ത് റഷീദും നിർവഹിച്ചു. വീട് നിർമ്മാണത്തിന് സമാഹരിച്ച തുക നജാത്തുള്ള ശാന്തപുരം സൺറൈസ് കൊച്ചി ഡയറക്ടർ മുഹമ്മദ് ഉമറിന് കൈമാറി. സമദ് നെടുമ്പാശ്ശേരി, ഡി.ഐ.ടി. ചെയർമാൻ കെ.എ.ഫൈസൽ, ഒ.എ.മുഹമ്മദ് ജമാൽ, അബ്ദുൽ ബാസിം എന്നിവർ സംസാരിച്ചു. സൺറൈസ് കൊച്ചി പ്രൊജക്ട്  ഡയറക്ടർ മുഹമ്മദ് ഉമർ സ്വാഗതവും, കോഡിനേറ്റർ വി.എ.അഷറഫ് നന്ദിയും പറഞ്ഞു.

Gallery

Back